FLASH NEWS

പാർലമെന്റിലും ചെങ്കോട്ടയിലും ബോംബു ഭീഷണി : പിന്നിൽ ഖാലിസ്ഥാൻ ??

WEB TEAM
July 22,2024 11:46 AM IST

ന്യൂഡെൽഹി :  പാർലിമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ തീവ്രവാദികൾ. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖാലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള സന്ദേശം എന്നത് ശ്രദ്ധേയമാണ്.   മലയാളി രാജ്യസഭാ എംപിമാരായ വി.ശിവദാസിനും എ.എ.റഹിമിനുമാണ് സന്ദേശം ലഭിച്ചതെന്നതും കൗതുകകരമാണ്.

 ഇന്ത്യൻ ഭരണാധികാരികൾക്ക് കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്നും ഖാലിസ്ഥാൻ ഹിത പരിശോധന സന്ദേശം ഉയർത്തി പാർലമെന്റ് മുതൽ ചെങ്കോട്ട വരെ ബോംബിട്ട് തകർക്കുമെന്നുമുള്ള സന്ദേശം, ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്‌വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിൽ ലഭിച്ചത്. അത് അനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണമെന്ന ഭീഷണിയും സന്ദേശത്തിലുണ്ട്.

സന്ദേശം ലഭിച്ച  എംപിമാർ ഡൽഹി പൊലീസിന് ഉടൻ വിവരം കൈമാറിയതിനാൽ, ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.